മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ ; പ്രതിയെ കുടുക്കിയത് സി.സി.ടി വി

മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച്  കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ ; പ്രതിയെ കുടുക്കിയത് സി.സി.ടി വി
May 28, 2025 03:10 PM | By Rajina Sandeep

(www.panoornews.in)മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലെ ലിസാരി ഗേറ്റ് ഭാഗത്ത് വച്ച് മെയ് 20 നടന്ന അതിക്രമത്തിന്റെ വീഡിയോ വലിയ രീതിയിൽ സൈബറിടങ്ങളിൽ ചർച്ചയായിരുന്നു.


സ്ത്രീ സുരക്ഷയേ ചൊല്ലിയുള്ള വ്യാപക ചർച്ചയ്ക്ക് കാരണമായ വീഡിയോയിൽ യുവതിയോട് അതിക്രമം ചെയ്ത യുവാവിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. രജിസ്ട്രേഷൻ നമ്പർ മറച്ച ബൈക്കുമായി അധികം ആളില്ലാത്ത തെരുവിലൂടെ വാഹനം ഓടിച്ചുകൊണ്ട് പോവുന്നതിനിടെയാണ് യുവാവ് ബുർഖ ധാരിയായ യുവതിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.


മൊഹമ്മദ് സുഹൈൽ എന്ന യുവാവിനെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. തെറ്റ് പറ്റിപ്പോയെന്നും ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നുമുള്ള യുവാവിന്റെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.


സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കായി മീററ്റ് പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞതും കണ്ടെത്തി അറസ്റ്റ് ചെയ്തതുമെന്നുമാണ് മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ താഡ മാധ്യമങ്ങളോട് വിശദമാക്കിയത്.

#bike #kissed #woman #daughter# arrested# CCTV

Next TV

Related Stories
പാട്യത്ത്  സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ ആരംഭിച്ചു.

May 30, 2025 11:15 AM

പാട്യത്ത് സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ ആരംഭിച്ചു.

പാട്യത്ത് സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ...

Read More >>
മാഹിയില്‍  മദ്യത്തിന്  വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം വരെ

May 30, 2025 11:11 AM

മാഹിയില്‍ മദ്യത്തിന് വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം വരെ

മാഹിയില്‍ മദ്യത്തിന് വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം...

Read More >>
കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ;  പേരാമ്പ്രയിൽ  ഒഴിവായത് വൻ അപകടം

May 30, 2025 10:11 AM

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ അപകടം

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ...

Read More >>
പോത്ത് കച്ചവടം  മറയാക്കി  എംഡിഎംഎ വിൽപ്പന ;  വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ  അറസ്റ്റിൽ

May 30, 2025 10:05 AM

പോത്ത് കച്ചവടം മറയാക്കി എംഡിഎംഎ വിൽപ്പന ; വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ അറസ്റ്റിൽ

പോത്ത് കച്ചവടം മറയാക്കി എംഡിഎംഎ വിൽപ്പന ; വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ ...

Read More >>
അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ  സുരക്ഷ ഉറപ്പാക്കണം' ;  സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

May 29, 2025 09:38 PM

അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം' ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം' ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി...

Read More >>
Top Stories










News Roundup